current affairs 2026 malayalam
കേരളം
1. കെ എസ് ആര് ടി സിയുടെ ഗുഡ്വില് അംബാസഡര്‍ ആരാണ്?
മോഹന്‍ലാല്‍
2. ലോസ് ആഞ്ജലസിലെ ഓസ്കാര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയേത്?
ഭ്രമയുഗം
3. പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉന്നതികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതി ഏത്?
അക്ഷരോന്നതി
4. കേരളത്തിലെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം സ്ഥാപിച്ചത് എവിടെ?
കൊട്ടാരക്കര
5. കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം ഏത്?
ആറളം
6. ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ വിമാനത്താവളം ഏത്?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, സിയാല്‍
7. കേരള സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷി പ്രതിഭകളുടെ സര്‍ഗോത്സവം ഏത്?
സവിശേഷ
8. ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്സ്പ്ലാന്റേഷന് നിലവില്‍ വരുന്നത് എവിടെ?
ചേവായൂര്‍, കോഴിക്കോട്
9. കേരളത്തില്‍ ഒരു നദിക്ക് കുറുകേ നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയ പാലമേത്?
കുമ്പിച്ചല്‍ക്കടവ് പാലം, അമ്പൂരി
- നെയ്യാര്‍ നദിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
10. കുട്ടികളുടെ മാനസിക സുസ്ഥിതിക്കും പഠനപുരോഗതിക്കുമായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയേത്?
സ്നേഹം
11. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയേത്?
അക്ഷരം ആരോഗ്യം
12. ഇന്ത്യയില്‍ ആദ്യമായി പൊതുബജറ്റിന്റെ കൂടെ ഒരു വയോജന ബജറ്റുകൂടി പുറത്തിറക്കുന്ന സംസ്ഥാനമേത്?
കേരളം
13. 2025-ലെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
ഇരിട്ടി, കണ്ണൂര്‍ റൂറല്‍
14. 20. 2026 ജനുവരി 23-ന് കേരളത്തിന്റെ ഔദ്യോഗിക സൂക്ഷ്മാണുവായി പ്രഖ്യാപിച്ചത് ഏതിനെയാണ്?
ബാസിലസ് സബ്റ്റിലിസ്
15. ഇടുക്കിയിലെ മീശപ്പുലിമലയില്നിന്നും കണ്ടെത്തിയ പുതിയ രണ്ട് സ്പീഷീസ് സസ്യങ്ങള്‍ ഏതെല്ലാം?
ലിറ്റ്സിയ മീശപ്പുലിമലയാന, ലിറ്റ്സിയ ഇടുക്കിയാന
16. പപ്പറ്റ്സ് ഓഫ് ഇന്ത്യ എന്ന പേരില്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പുകളില്‍ ഉള്‍പ്പെട്ട കേരളത്തിലെ പാവകളിയേത്?
പാവക്കഥകളി
17. കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആരാണ്?
സഞ്ജു സാംസണ്
18. കേരളത്തിലെ ആദ്യത്തെ സമഗ്ര അന്തര്‍ദേശീയ വിദ്യാലയം ഏത്?
മുണ്ടേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, കണ്ണൂര്‍
19. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച ആശ്രിത സഹായധന പദ്ധതി ഏത്?
രക്ഷാകവചം പദ്ധതി
20. കേരളത്തിലെ ലക്ഷക്കണക്കിന് ഹെക്ടര്‍ തരിശുഭൂമി കാര്‍ഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് തുടക്കം കുറിച്ച നൂതന പദ്ധതി ഏത്?
നവോധന്
21. കേരളത്തില്‍ കായലിന് കുറുകെ നിര്‍മ്മിച്ച ഏറ്റവും നീളമുള്ള പാലം ഏത്?
പെരുമ്പളം, വേമ്പനാട് കായല്‍
22. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത ഏത്?
കോഴിക്കോട്- വയനാട് തുരങ്കപാത
23. വംശനാശഭീഷണിയിലുള്ള ധ്രുവക്കുറുക്കനെ/നീലക്കുറുക്കനെ/ബ്ലൂമോര്ഫിനെ ഐസ് ലാന്‍ഡില്‍ കണ്ടെത്തിയ മലയാളി ഫോട്ടോഗ്രാഫര്‍ ആരാണ്?
ഹരികുമാര്‍
24. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയേത്?
കോഴിക്കോട്- വയനാട് തുരങ്കപാത
25. കേരള ജീനോം ഡാറ്റ സെന്റര്‍ നിലവില്‍ വന്നത് എവിടെ?
തിരുവനന്തപുരം
26. കേരളത്തിലെ ആദ്യ റൂറല്‍ ജില്ലാ ജയില്‍ സ്ഥാപിക്കുന്നത് എവിടെ?
വടകര, കോഴിക്കോട്
27. കുട്ടികളിലെ ഹൃദയശസ്ത്രക്രിയക്കുള്ള കേരള സര്‍ക്കാര്‍ പദ്ധതി ഏത്?
ഹൃദ്യം
28. ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്കാന് സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി ഏത്?
ഏബിള്‍ പോയിന്റ് പദ്ധതി
29. ഏബിള്‍ പോയിന്റ് പദ്ധതിയുടെ ആദ്യത്തെ ഔട്ട്ലെറ്റ് സ്ഥാപിച്ചത് എവിടെ?
കാക്കനാട്, എറണാകുളം
30. കേരളത്തിലെ ആദ്യത്തെ ഉഡാന്‍ യാത്രി കഫേ നിലവില്‍ വന്ന അന്താരാഷ്ട്ര വിമാനത്താവളം ഏത്?
തിരുവനന്തപുരം
31. അപൂര്‍വ്വരോഗം ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതി ഏത്?
കെയര്‍
32. 2026-ല്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ അണക്കെട്ടേത്?
ഇടുക്കി
ഇന്ത്യ
1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അര്‍ദ്ധ ബാലിസ്റ്റിക് മിസൈല്‍ ഏത്?
പ്രളയ്
2. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) മിസൈലുകള്‍ പരീക്ഷിക്കുന്നത് ഏത് സംസ്ഥാനത്തിന്റെ തീരത്താണ്?
ഒഡീഷ
3. ഇന്ത്യയില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ നാവികസേന നിര്‍മ്മിച്ച കപ്പല്‍ ഏത്?
ഐഎന്‍എസ് വികൗണ്ടിന്യ
4. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമേത്?
ഇന്ത്യ
- 2025-ല്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തി
5. തീരദേശസംരക്ഷണസേന തദ്ദേശീയമായി രൂപകല്പന ചെയ്ത മലിനീകരണ നിയന്ത്രണ കപ്പല്‍ ഏത്?
സമുദ്രപ്രതാപ്
6. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ചഎഎല്‍) രൂപകല്പന ചെയ്ത് നിര്‍മ്മിച്ച പുതുതലമുറ ഹെലികോപ്റ്റര്‍ ഏത്?
ധ്രുവ് എന്‍ജി ഹെലികോപ്റ്റര്‍
7. ദേശീയ അന്വേഷണ ഏജന്‍സിയുടെ പുതിയ മേധാവിയായി നിയമിതനായ വ്യക്തി ആരാണ്?
രാകേഷ് അഗര്‍വാള്‍
8. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച ആധാറിന്റെ ഭാഗ്യചിഹ്നമേത്?
ഉദയ്
- തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുലാണ് ഭാഗ്യചിഹ്നം രൂപകല്പന ചെയ്തത്.
9. വാണിജ്യാടിസ്ഥാനത്തില്‍ ബയോബിറ്റുമിന് ഉല്പാദിപ്പിക്കുന്ന ആദ്യ രാജ്യമേത്?
ഇന്ത്യ
10. പ്രാരംഭ ഘട്ട കാന്‍സര്‍ പരിശോധനയ്ക്കായി ആശാവാന് മൊബൈല്‍ യൂണിറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനമേത്?
ഗുജറാത്ത്
11. 2026 ജനുവരിയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കിയ സംസ്ഥാനമേത്?
രാജസ്ഥാന്
12. ഇന്ത്യയില്‍ വനിതാശിശു വികസന പ്രവര്‍ത്തനങ്ങളുടെ ഏകാപനം, സുതാര്യത, പങ്കാളിത്തം എന്നിവ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച വെബ്സൈറ്റ് ഏത്?
പന്ഖുഡി
13. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെ 2026-ലെ ഉച്ചകോടി വേദി എവിടെ?
ന്യൂഡല്‍ഹി
14. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസാരഹിത യാത്രാസൗകര്യം പ്രഖ്യാപിച്ച രാജ്യമേത്?
ജര്‍മനി
15. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ അമോണിയ പ്രോജക്ട് ആരംഭിച്ച സംസ്ഥാനമേത്?
ആന്ധ്രാപ്രദേശ്
16. ഡിആര്‍ഡിഒ വികസിപ്പിച്ച ആണവായുധ വാഹകശേഷിയുള്ള മധ്യദൂര ഭൂഖണ്ഡാന്തര മിസൈല്‍ ഏത്?
അഗ്നി 3
17. മണിപ്പൂരിന്റെ മുഖ്യമന്ത്രി ആരാണ്?
വൈ ഖേംചന്ദ് സിങ് (യുംനാം ഖേംചന്ദ് സിങ്)
- ഉപമുഖ്യമന്ത്രിമാര്‍: നെംചാകിപ്ജെന്, എല്‍ ദിഖോ
18. 2026-ലെ ഇന്ത്യ-അറബ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനവേദി എവിടെ?
ന്യൂഡല്‍ഹി
19. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഏത്?
ഭാരത് ടാക്സി
20. ഇന്ത്യയിലെ ആദ്യ മെനോപാസ് ക്ലിനിക്ക് ആരംഭിച്ച സംസ്ഥാനമേത്?
മഹാരാഷ്ട്ര
21. കരസേന മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെയുടെ പുതിയ പുസ്തകം ഏത്?
ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി
22. സമര്‍ഥ് (SAMARTH) പഞ്ചായത്ത് പോര്‍ട്ടല്‍ വഴി കെട്ടിടനികുതി ശേഖരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത്?
ധമ്താരി, ഛത്തീസ്ഗഢ്
23. 2026-നെ കാര്‍ഷിക വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ച സംസ്ഥാനമേത്?
മധ്യപ്രദേശ്
24. സമഗ്ര നഗരനയം രൂപവല്‍ക്കരിക്കുന്ന ആദ്യ സംസ്ഥാനമേത്?
കേരളം
25. 2026 ജനുവരിയില്‍ ഇന്ത്യയില്‍നിന്നും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങള്‍ ഏതെല്ലാം?
പട്ന പക്ഷി സങ്കതം (ഉത്തര്‍പ്രദേശ്), ഹരിധണ്ഡ് (ഗുജറാത്ത്)
26. സംസ്ഥാനത്തെ പക്ഷികളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ബേര്‍ഡ് അറ്റ്ലസ് തയ്യാറാക്കിയ രണ്ടാമത്തെ സംസ്ഥാനമേത്?
ഗോവ
- ബേര്‍ഡ് അറ്റ്ലസ് തയ്യാറാക്കിയ ആദ്യ സംസ്ഥാനം: കേരളം
27. ഇന്ത്യയിലെ ഏറ്റവും വേഗമറേയി മെട്രോ സര്‍വീസ് ഏത്?
മീററ്റ് മെട്രോ
28. രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന വ്യോമസേനയുടെ അഭ്യാസ പ്രകടനം ഏത്?
വായുശക്തി 2026
29. 2026 എഐ ഇന്ത്യ ഇംപാക്ട് ഉച്ചകോടി വേദി എവിടെ?
ന്യൂഡല്‍ഹി
- 2027-ലെ എഐ ഇംപാക് ഉച്ചകോടി വേദി: ജനീവ, സ്വിറ്റ്സര്‍ലന്‍ഡ്
- 2028-ലെ എഐ ഇംപാക് ഉച്ചകോടി വേദി: യുഎഇ
30. ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ റോഡ്- റെയില്‍ തുരങ്കപാത നിലവില്‍ വരുന്ന നദിയേത്?
ബ്രഹ്മപുത്ര
അസമില്‍ നിര്‍മ്മിക്കുന്ന പാതയുടെ ദൈര്‍ഘ്യം: 15.79 കിലോമീറ്റര്‍
31. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ടെക്സിറ്റി (ഗിഫ്റ്റ് സിറ്റി) ചെയര്മാന് ആരാണ്?
ഉദയ് കോട്ടക്
32. എംഎല്‍എമാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ എഐ അധിഷ്ഠിത തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച ഇന്ത്യയിലെ നിയമസഭ ഏത്?
ആന്ധ്രാപ്രദേശ്
33. 2026 ഫെബ്രുവരിയില്‍ സമ്പൂര്‍ണ നക്സല്വിമുക്തമായി പ്രഖ്യാപിച്ച സംസ്ഥാനമേത്?
ബീഹാര്‍
34. ഇന്ത്യയിലെ ആദ്യത്തെ പശുമ്യൂസിയം നിലവില്‍വരുന്നത് എവിടെ?
മഥുര, ഉത്തര്‍പ്രദേശ്
35. പൊതുഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ സൗരോര്‍ജ വൈദ്യുത ശേഖരണ പദ്ധതി ഏത്?
പെരിഞ്ഞനം, തൃശൂര്‍
36. നിതി ആയോഗിന്റെ ഇടക്കാല സിഇഒയായി നിയമിതനായത് ആരാണ്?
നിധി ഛിബര്‍
37. സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്മാന് ആരാണ്?
ഷാജി രാഘവന്
38. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ല്) ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ്?
ദീപക് ഗുപ്ത
വിദേശം
1. യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത കറന്‍സിയായ യൂറോയെ ഔദ്യോഗിക കറന്‍സിയായി പ്രഖ്യാപിച്ച 21-ാമത്തെ രാജ്യമേത്?
ബള്‍ഗേറിയ
- ബള്‍ഗേറിയയുടെ പഴയ കറന്‍സി: ലെവ്
2. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസില്‍ എത്തിക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഓപ്പറേഷന് ഏത്?
അബ്സൊല്യൂട്ട് റിസോള്‍വ്
3. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ആരാണ്?
ഡെല്‍സി റോഡ്രിഗസ്
4. മെറ്റ പ്രസിഡന്റ് ആന്‍ഡ് വൈസ് ചെയര്മാന് ആരാണ്?
ദിന പവ്വല് മക്കോര്‍മിക്
5. മനുഷ്യനേയും വഹിച്ചു കൊണ്ടുള്ള അമേരിക്കയുടെ ചാന്ദ്രദൗത്യമേത്?
ആര്‍ട്ടെമിസ് 2
6. ലോക സാമ്പത്തിക ഫോറത്തിന്റെ 56-ാം പതിപ്പ് വേദി എവിടെ?
ദാവോസ്, സ്വിറ്റ്സര്‍ലന്‍ഡ്
7. പോര്‍ച്ചുഗലിന്റെ പുതിയ പ്രസിഡന്റ് ആരാണ്?
അന്റോണിയോ ഹൊസെ സേഗുറോ
8. ഏഷ്യയിലെ ഏറ്റവും വലിയ നാവികാഭ്യാസപ്രകടനമായ മിലന് 2026 വേദി എവിടെ?
ബംഗാള്‍ ഉള്‍ക്കടല്‍
9. ബംഗ്ലാദേശ് പ്രധാനമന്ത്രി ആരാണ്?
താരിഖ് റഹ്മാന്
10. പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആര്‍ട്ടിക് സെന്‍ട്രി എന്ന പേരില്‍ പുതിയ ആര്‍ട്ടിക് ദൗത്യം ആരംഭിച്ച സൈനിക സഖ്യമേത്?
നാറ്റോ
11. ലോക മത പാര്‍ലമെന്റ് എവിടെ?
മോസ്കോ, റഷ്യ
12. ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നടപടിയേത്?
ഓപ്പറേഷന് എപിക് ഫ്യൂറി
13. യുഎസ്എയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നടപടി ഏത്?
ഓപ്പറേഷന് സിംഹഗര്‍ജ്ജനം അല്ലെങ്കില്‍ ഗര്‍ജ്ജിക്കുന്ന സിംഹം
14. ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമെതിരെയുള്ള ഇറാന്റെ സൈനിക നടപടി ഏത്?
ഓപ്പറേഷന് ട്രൂ പ്രോമിസ് 4
15. യുഎസ്, ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാന് അടച്ച കടലിടുക്ക് ഏത്?
ഹോര്‍മുസ് കടലിടുക്ക്
16. ഗള്‍ഫിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന കടലിടുക്കേത്?
ഹോര്‍മുസ് കടലിടുക്ക്
17. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലാണ് ഹോര്‍മുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?
ഒമാന്‍, യുഎഇ, ഇറാന്
18. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരാണ്?
മുജ്താബ ഖാംനയി
ശാസ്ത്ര-സാങ്കേതികം
1. 2026 ജനുവരിയില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ വാല്നക്ഷത്രമേത്?
സി/2026 എ1 (മാപ്പ്സ്)
2. എ.ഐ ഏജന്റുമാരുടെ സാമൂഹിക മാധ്യമം ഏത്?
മോള്ട് ബുക്ക്
3. അര്‍ബുദ ചികിത്സയ്ക്ക് പ്രതിരോധ കോശങ്ങള്‍ വികസിപ്പിച്ച സ്ഥാപനം ഏത്?
ഐഐടി ബോംബെ
4. 2027-ലെ എഐ ഇംപാക്ട് ഉച്ചകോടി വേദി എവിടെ?
ജനീവ, സ്വിറ്റ്സര്‍ലന്‍ഡ്
5. 2028-ലെ എഐ ഇംപാക്ട് ഉച്ചകോടി വേദി എവിടെ?
യുഎഇ
6. 2025-ലെ ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈബ്രന്‍സി റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ആണുള്ളത്?
മൂന്നാമത്
2025-ലെ ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈബ്രന്‍സി റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഏതെല്ലാം?
യുഎസ്, ചൈന, ഇന്ത്യ
അവാര്‍ഡുകള്‍
1. സുഗതകുമാരിയുടെ സ്മരണയ്ക്കായി സോള്‍ ലൈറ്റ് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം നേടിയ കൃതിയേത്?
രൗദ്രസാത്വികം (പ്രഭാവര്‍മ്മ)
2. വിലാസിനി നോവല്‍ പുരസ്കാരം ലഭിച്ച കൃതിയേത്?
ആനന്ദലീല (സലിന് മാങ്കുഴി)
3. എട്ടാമത് കാക്കനാടന് പുരസ്കാരം നേടിയത്
ഡോ റഷീദ് മഞ്ഞപ്പാറ
4. മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സമഗ്രസംഭാവന പുരസ്കാരം നേടിയത്
അരുന്ധതി റോയി
5. കേരള സര്‍ക്കാരിന്റെ 2026-ലെ ഹരിവരാസനം പുരസ്കാരം നേടിയത്?
തിരുവിഴ ജയശങ്കര്‍, നാഗസ്വര വിദ്വാന്
6. കേസരി നായനാര്‍ പുരസ്കാരം നേടിയത് ആരാണ്?
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗാനരചയിതാവ്, സംഗീതസംവിധായകന്
7. ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ജഗതി ശ്രീകുമാര്‍
8. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ശാരദ
- അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
9. 2025-ലെ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ ജി ശങ്കരപിള്ള
- കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം
10. 2025-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഗ്രാസ മാഷല്‍, മൊസാംബിക് മനുഷ്യവകാശ പ്രവര്‍ത്തക
11. പ്രേംനസീര്‍ ഫൗണ്ടേഷന് സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്കുന്ന പ്രേംനസീര്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
പ്രിയദര്ശന്, സംവിധായകന്
12. 2026-ലെ മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്കാരം ആരുടെ കാവ്യസമാഹാരത്തിനാണ് ലഭിച്ചത്?
ഒ വി ഉഷ
13. പ്രിയദര്‍ശിനി സാഹിത്യപുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
പ്രൊഫ എം ലീലാവതി
14. സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ 13-ാം സത്യജിത് റായ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ടി വി ചന്ദ്രന്
15. സുഭാഷ്ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ലെഫ്റ്റനന്റ് കേണല്‍ സീത അശോക് ഷെല്‍കെ
16. 2026-ലെ പരിസ്ഥിതി നൊബല്‍ എന്നറിയപ്പെടുന്ന ടൈലര്‍ പ്രൈസ് ലഭിച്ചത് ആര്‍ക്കാണ്?
ഡോ ടോബി കിയേഴ്സ്, എവല്യൂഷണറി ബയോളജിസ്റ്റ്, യുഎസ്
17. എസ് ഗുപ്തന്നായര് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഡോ വി ആര് പ്രബോധചന്ദ്രന്‍ നായര്‍
18. സംസ്ഥാന ബാലശാസ്ത്ര സാഹിത്യപുരസ്കാരം ലഭിച്ച കൃതിയേത്?
പുല്ലരിമധുര, പ്രദീപ് ഓര്‍ക്കാട്ടേരി
19. സംഗീതജ്ഞന് ആലപ്പി രങ്കനാഥിന്റെ സ്മരണയ്ക്കുള്ള സ്വാമി സംഗീതം പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ബാലചന്ദ്രമേനോന്, സംവിധായകന്
20. മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിച്ച കൃതിയേത്?
മദര്‍ മേരി കംസ് ടു മി, അരുന്ധതി റോയി
21. വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി നല്കുന്ന വയലാര്‍ സാഹിത്യ പുരസ്കാരം ലഭിച്ച കവി ആരാണ്?
ഏഴാച്ചേരി രാമചന്ദ്രന്
22. സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മലയിന്‍കീഴ് ഗോപാലകൃഷ്ണന്
23. ഭൗമശാസ്ത്ര നൊബേല്‍ എന്നറിയപ്പെടുന്ന ക്രാഫോര്‍ഡ് പ്രൈസ് 2026-ല്‍ ലഭിച്ച ഇന്ത്യന്‍ വംശജന് ആരാണ്?
വീരഭദ്രന് രാമനാഥന്
24. 2024-ലെ കേരള ശാസ്ത്രപുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഡോ ടെസി തോമസ്
- ഇന്ത്യയുടെ മിസൈല്‍ വനിത: ടെസി തോമസ്
25. മികച്ച കോര്‍പറേഷനുള്ള 2024-25-ലെ സ്വരാജ് ട്രോഫി പുരസ്കാരം നേടിയത്?
തിരുവനന്തപുരം
- മികച്ച ജില്ലാ പഞ്ചായത്ത്- കൊല്ലം
- മികച്ച ബ്ലോക്ക് പഞ്ചായത്ത്- നേമം, തിരുവനന്തപുരം
- മികച്ച ഗ്രാമപഞ്ചായത്ത്- ഉഴമലയ്ക്കല്‍, തിരുവനന്തപുരം
- മികച്ച മുനിസിപ്പാലിറ്റി- ഗുരുവായൂര്‍, തൃശൂര്‍
26. 2026-ല്‍ മെഡിറ്റേഷന്‍സ്: ദ റിഫ്ളക്ഷന്‍സ് ഓഫ് ഹിസ് ഹോളിനസ് ദലൈലാമ എന്ന ഓഡിയോ ബുക്കിന്റെ വിവരണത്തിന് ഓഡിയോബുക്ക് നറേഷന്, സ്റ്റോറി ടെല്ലിങ് വിഭാഗത്തില്‍ ഗ്രാമി പുരസ്കാരം ലഭിച്ച ആത്മീയാചാര്യന് ആരാണ്?
ദലൈലാമ
- റെക്കോര്‍ഡ് ഓഫ് ദി ഇയര്‍- ലൂഥര്‍
- സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന് മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസ് എന്ന ചിത്രം ഗ്രാമി പുരസ്കാരം നേടിക്കൊടുത്തു.
- ആല്‍ബം ഓഫ് ദി ഇയര്‍- ഡെബി തിരാര്‍ മാസ് ഫോട്ടോസ്
- സോങ് ഓഫ് ദി ഇയര്‍- വൈല്‍ഡ് ഫ്ളവര്‍ (ബില്ലി എലിഷ്)
- മികച്ച വോക്കല്‍ ആല്‍ബം- മേഹാം (ലേഡി ഗാഗ)
- മികച്ച സോളോ പെര്‍ഫോമന്‍സ്- ലോല യങ്
27. കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ പുരസ്കാരങ്ങള്‍ നേടിയത് ആരെല്ലാം?
വേണുജി (കൂടിയാട്ടം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീതസംവിധായകനും ഗാനരചയിതാവും), ജയപ്രകാശ് കുളൂര്‍ (നാടക സംവിധായകനും നാടകകൃത്തും)
28. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സില്‍ (ബാഫ്റ്റ) മികച്ച കുട്ടികളുടേയും കുടുംബത്തിന്റേയും ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമേത്?
ബൂങ്, മണിപ്പൂര്‍
- സംവിധായിക: ലക്ഷ്മിപ്രിയ ദേവി
29. 2025-ലെ സംസ്ഥാന റവന്യൂ പുരസ്കാരങ്ങളില് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്കാരം നേടിയത്?
അര്ജുന് പാണ്ഡ്യന്
- മികച്ച കളക്ടറേറ്റ്: തിരുവനന്തപുരം
സ്പോര്‍ട്സ്
1. 2026 ജനുവരിയില്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ മത്സരങ്ങളില്‍നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആരാണ്?
സൈന നെഹ്വാള്
- വിളിപ്പേര്: അയണ്‍ ബട്ടര്‍ഫ്ളൈ
- മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്.
2. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തില്‍ എട്ടുവിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യതാരം ആരാണ്?
സോനം യഷി, ഭൂട്ടാന്
3. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം നേടിയ ടീമേത്?
വിദര്‍ഭ
- ഫൈനലില്‍ സൗരാഷ്ട്രയെ 38 റണ്‍സിന് പരാജയപ്പെടുത്തി
4. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം ആര്?
രോഹിത് ശര്‍മ
5. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 28,000 റണ്‍സ് തികച്ച താരം ആരാണ്?
വിരാട് കോലി
- സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു.
- അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം വിരാട് കോലി നേടി
6. നോര്‍വെയില്‍ നടന്ന ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായ മലയാളി ആരാണ്?
നിഹാല്‍ സരിന്
7. ലോക റാപ്പിഡ് ചെസ് കിരീടവും ലോക ബ്ലിറ്റ്സ് കിരീടവും നേടിയ താരം ആരാണ്?
മാഗ്നസ് കാള്സണ്
8. ദക്ഷിണധ്രുവത്തിലേക്ക് സ്കീയിങ് നടത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടം കൈവരിച്ച മലയാളി ആരാണ്?
കാമ്യ കാര്ത്തികേയന്
9. 2026-ല്‍ തായ്ലന്ഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ കിരീടം നേടിയ ഇന്ത്യക്കാരി ആരാണ്?
ദേവികാ സിഹാഗ്
10. ടെന്നീസ് ഗ്രാന്സ്ലാം സിംഗിള്‍സ് മത്സരങ്ങളില്‍ 400 വിജയങ്ങള്‍ സ്വന്തമാക്കിയ ആദ്യ താരം ആരാണ്?
നൊവാക് ജോക്കോവിച്ച്
11. 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി ഏത്?
സ്കോട്ട്ലന്‍ഡ്
12. 2026-ലെ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്മാര് ആരാണ്?
ബംഗളുരു റോയല്‍ ചലഞ്ചേഴ്സ്
- ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തി
13. അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമേത്?
ഇന്ത്യ
14. 2026-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
എലേന റൈബാക്കിന, കസാഖിസ്ഥാന്‍
15. 2026-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയ താരം ആരാണ്?
കാര്‍ലോസ് അല്‍ക്കരാസ്, സ്പെയിന്
16. 2026-ലെ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയത് ആരാണ്?
സര്‍വീസസ്
17. പ്രഥമ ഏഷ്യന്‍ ബധിര ട്വന്റി 20 കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യമേത്?
ഇന്ത്യ
18. ട്വന്റി20 ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ താരം ആരാണ്?
റാഷിദ് ഖാന്, അഫ്നാസിസ്ഥാന് ക്യാപ്റ്റന്‍
19. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യക്കാരി ആരാണ്?
ഹര്‍മന്‍പ്രീത് കൗര്‍
20. 2026-ലെ ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം നേടിയത് ആരാണ്?
കാര്‍ലോസ് അല്‍ക്കരാസ്
21. പ്രഥമ ഫിഡെ ഫ്രീസ്റ്റൈല്‍ ചെസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയത് ആരാണ്?
മാഗ്നസ് കാള്സണ്, നോര്‍വെ
22. വനിതകളുടെ റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് ക്രിക്കറ്റില്‍ കിരീടം നേടിയ രാജ്യമേത്?
ഇന്ത്യ
23. 2026-ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യമേത്?
ഇന്ത്യ
24. ഏത് ടീമിനെ തോല്‍പ്പിച്ചാണ് ഇന്ത്യ 10-ാമത് ടി20 ക്രിക്കറ്റ് ലോകകപ്പ് നേടിയത്?
ന്യൂസിലന്‍ഡ്
25. ട്വ20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന റെക്കോര്‍ഡ് നേടിയ താരം ആരാണ്?
സഞ്ജു സാംസണ്
26. 10-ാമത് ടി20 ലോകകപ്പ് വേദി എവിടെ?
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം
27. ടി20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നേടിയ താരം ആരാണ്?
ഫിന് അലന്, ന്യൂസിലാന്‍ഡ്
28. ഏത് രാജ്യത്തിനെതിരെയാണ് ഫിന് അലന് ടി20 ക്രിക്കറ്റ് ലോകകപ്പിലെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കിയത്?
ദക്ഷിണാഫ്രിക്ക, സ്കോര്‍: 33 പന്തില്‍നിന്നും 100
29. 2026-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീമേത്?
ജമ്മുകശ്മീര്‍
- ഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ നേടിയ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ ജമ്മുകശ്മീര്‍ കിരീടം നേടി.
30. കായികരംഗത്തെ ലോറസ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ ടീമേത്?
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം
31. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ചാമ്പ്യന്‍ ഫോര്‍ റോഡ് സേഫ്റ്റി ആരാണ്?
സചിന് ടെണ്ടുല്‍ക്കര്‍
32. പ്രഥമ ഖേലാ ഇന്ത്യ ട്രൈബല്‍ ഗെയിംസ് വേദി എവിടെ?
ഛത്തീസ്ഗഢ്
കറന്റ്അഫയേഴ്സ് മലയാളം.കോം വാട്സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്സ് മാര്‍ക്ക് ഉറപ്പിക്കാം.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

12 thoughts on “Current Affairs 2026 Questions and Answers Malayalam”